26 ഒക്‌ടോബർ 2021

ഒറ്റ വർഷം കൊണ്ട് ജനിച്ചത് 21 കുഞ്ഞുങ്ങൾ..!! ഇതിലൊന്നും നിർത്തില്ലെന്ന് അമ്മ
(VISION NEWS 26 ഒക്‌ടോബർ 2021)
ഒരു വർഷം കൊണ്ട് 21 കുഞ്ഞുങ്ങളുടെ അമ്മയായ യുവതി..!! കെട്ടുകഥയല്ല, ഒരു വർഷത്തിനുള്ളില്‍ 21 കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് ക്രിസ്റ്റിന ഒസ്ടുർക് എന്ന 24–കാരി. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇവർക്ക് ഇത്രയും കുഞ്ഞുങ്ങൾ ജനിച്ചത്. മോസ്കോ സ്വദേശിനിയാണ് ക്രിസ്റ്റിന. ഹോട്ടൽ ഉടമയും കോടീശ്വരനുമായ ഗലിപ് ഒസ്ടുർക് എന്ന 57–കാരനാണ് ക്രിസ്റ്റിനയുടെ ഭർത്താവ്. മുൻബന്ധത്തിൽ ക്രിസ്റ്റിനയ്ക്ക് ആറു വയസ്സുകാരിയായ മകളുണ്ട്.

‘സദാസമയവും കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കാനാണ് എനിക്ക് ഇഷ്ടം. അമ്മമാർ കുഞ്ഞുങ്ങൾക്കായി ചെയ്തുകൊടുക്കുന്ന കാര്യങ്ങൾ മിക്കതും ഞാൻ തന്നെ ചെയ്യണം എന്ന് നിർബന്ധമുണ്ട്. എന്നാൽ എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ ചിലപ്പോൾ സമയം ലഭിക്കാറില്ല. എങ്കിലും പരമാവധി അവരുടെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യും.’ക്രിസ്റ്റിന പറയുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ വ്യാപൃതയായിരിക്കുന്നതിനാൽ ഒരുദിവസം പോലും തനിക്ക് മുഷിപ്പു തോന്നാറില്ലെന്നും ക്രിസ്റ്റിന പറഞ്ഞു.

 കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്കു മാത്രമായി ഒരാഴ്ച 4000 പൗണ്ടാണ് (നാലര ലക്ഷം രൂപ)യാണ് ക്രിസ്റ്റിനയുടെ ചിലവ്. കുട്ടികളെ നോക്കാനായി മാത്രം മികച്ച ശമ്പളം നൽകി 16 ആയമാരെയും ഇവർ നിർത്തിയിട്ടുണ്ട്. ഇതിലൊന്നും നിർത്താനും ഇവർ ഉദ്ദേശിച്ചിട്ടില്ല. 105 കുട്ടികളെ വേണമെന്നാണ് ക്രിസ്റ്റിനയുടെ ആഗ്രഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only