19 ഒക്‌ടോബർ 2021

മഴ ; കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ 22 വരെ ഉണ്ടാകില്ല
(VISION NEWS 19 ഒക്‌ടോബർ 2021)




മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധൻ മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കും. ഇതേ ക്ലാസുകൾ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ അറിയിച്ചു.
ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only