20 ഒക്‌ടോബർ 2021

ഭിന്നശേഷിക്കാരുടെ പ്രതിഷേധ ധർണ്ണ വടകര എസ് പി ഓഫീന് മുന്നിൽ 22/10/2021ന് വെള്ളി രാവിലെ 10-30ന് നടത്തുന്നു
(VISION NEWS 20 ഒക്‌ടോബർ 2021)


കോഴിക്കോട് ജില്ലാ ഡിഫറൻ്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് ൻ്റെ
നേന്ദൃത്വത്തിൽ,
കോഴിക്കോട് സുപ്രണ്ട് ഓഫ് പോലീസ് റൂറൽ വടകര എസ് പി ഓഫീസ് ന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു,
കൊടുവള്ളി മുനിസിപ്പൽ
ഡിഫറൻ്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജനറൽ സെക്രട്ടറി, സുനീർ വാവാട് 3/10/2021 ന് അങ്ങാടിയിൽ നിന്ന് കപ്പലാംക്കുഴിയിൽ താമസിക്കുന്ന വീട്ടിലേക്കുള്ള ഭക്ഷ്യസാദ നങ്ങളുമായി മടങ്ങുബോൾ കപ്പലാംക്കുഴിയിൽ പള്ളിക്ക് സമീപം റോഡിൽ വെച്ച് 3 പേർ പകൽ സുമാർ 11 മണിക്ക് സഞ്ചരിച്ചിരുന്ന മുച്ചക്ര സുകൂട്ടർ തടയുകയും സത്യം പറയടാ നീയും മുഹമ്മദ് കുഞ്ഞാവയും അല്ലെടാ പോലീസ് ന് ( സ്വർണ്ണക്കടത്ത് കരിപ്പൂർ കൊണ്ടോട്ടി കൊട്ടേഷൻ ) പ്രതി നിസാബി നെ ഒറ്റി കൊടുത്തത് എന്ന് ചോദിക്കുകയും മുഹമ്മദ് കുഞ്ഞാവനെ കൊല്ലാൻ നോക്കിയിട്ടേ ഉള്ളൂ നിന്നെ അറത്താളും എന്ന് പറഞ്ഞാണ് സുനീർനെതിരെ ക്രൂരമായ അക്രമണം നടന്നത് ബഹളം കേട്ട് ഓടി വന്നവർ അക്രമത്തിൽ നിന്ന് സുനീർനെ രക്ഷപ്പെടുത്തുകയും പരിക്ക് പറ്റിയതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി സംശയത്തെ തുടർന്ന് ഉണ്ടായ അക്രമത്തിൽ പരിക്ക് പറ്റിയ സുനീർ കൊടുവള്ളി പോലീസിൽ പരാതി കൊടുക്കുകയും നീധി ലഭിക്കാത്തതിനെ തുടർന്ന് താമരശ്ശേരി DYSP ക്ക് 3/10/2021 ന് പരാതി കൊടുത്തു തുടർന്ന് കൊടുവള്ളി പോലീസ് സുനീർ ൻ്റെ മൊഴി എടുത്തെങ്കിലും പറഞ്ഞ കാര്യങ്ങൾ മൊഴിയിൽ ഉൾപ്പെടുത്തിയില്ലാ തുടർന്ന് കോഴിക്കോട്‌ റൂറൽ എസ് പി ക്ക് പരാതി കൊടുത്തു വിചിത്രമെന്ന് പറയട്ടെ കൊടുവള്ളി പോലീസ് ഭിന്നശേഷിക്കാരനെന്ന നിയമം അനുശാസിക്കുന്ന പരിഗണനയോ ഒരു പരാതിക്കാരനെന്ന നിലക്കുള്ള പരിഗണനയോ നൽകാതെ വന്നതൊടെയാണ് കോഴിക്കോട് ജില്ലാ ഡിഫറൻ്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് കമ്മിറ്റിയുടെ നേന്ദൃത്വത്തിൽ കോഴിക്കോട് സൂപ്രണ്ട്‌ ഓഫ് പോലീസ് റൂറൽ വടകര എസ് പി ഓഫീസ് ന് മുന്നിൽ 22/10/2021 ന് വെള്ളി രാവിലെ 10-30ന് പ്രതിഷേധം ധർണ്ണ നടത്തുകയാണ് എന്ന് കോഴിക്കോട് ജില്ലാ ഡിഫറൻ്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് കമ്മിറ്റി പ്രസിഡണ്ട്, സെെനുദ്ദീൻ മടവൂർ വർത്താകുറിപ്പിൽ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only