18 ഒക്‌ടോബർ 2021

മഴയ്ക്കു ശമനം; ദുരിത പെയ്ത്തിൽ കോട്ടയത്ത് തകര്‍ന്നത് 223 വീടുകള്‍
(VISION NEWS 18 ഒക്‌ടോബർ 2021)
രണ്ടുദിവസത്തെ ദുരിത പെയ്ത്തിന് ശേഷം മഴയ്ക്ക് അൽപം ശമനം. വൻനാശനഷ്ടങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയത്തെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല തുടങ്ങിയ സ്ഥലങ്ങൾ കണ്ടത് 2018ലെ വന്‍പ്രളയത്തില്‍ പോലും കാണാത്തത്ര നാശനഷ്ടം. ഇടുക്കിയിലെ മലയോരമേഖലയിലും പത്തനംതിട്ടയിലെ മല്ലപ്പള്ളിയിലും സ്ഥിതി വ്യത്യസ്തമല്ല.

കോട്ടയത്ത് 223 വീടുകള്‍ തകര്‍ന്നു. ഏറെയും നാശനഷ്ടം കാഞ്ഞിരപ്പള്ളി താലൂക്കിലാണ്. മൂലമറ്റം താഴ്‌വാരം കോളനിയില്‍ മഴയില്‍ വന്‍നാശമാണ് നേരിട്ടത്. 24 വീട് ഭാഗികമായും നാലുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നച്ചാര്‍ പുഴ ഗതിമാറി ഒഴുകിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ 90 കടകളില്‍ വെള്ളം കയറി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. മുടിയൂര്‍ക്കോണത്ത് വീടുകളില്‍ വെള്ളം കയറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only