14 ഒക്‌ടോബർ 2021

23000 രൂപ റേഞ്ച് ;വൺപ്ലസ് 9RT ഫോണുകൾ വരുന്നു..!
(VISION NEWS 14 ഒക്‌ടോബർ 2021)
തങ്ങളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കാനൊരുങ്ങി വൺ പ്ലസ്. OnePlus 9RT എന്ന സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 6.55 ഇഞ്ചിന്റെ FHD+ SUPER AMOLED ഡിസ്‌പ്ലേയിൽ തന്നെ പുറത്തിറങ്ങുവാനാണ് സാധ്യത .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് കൂടാതെ Corning Gorilla Glass 5 പ്രൊട്ടക്ഷൻ എന്നിവയും ONEPLUS 9RT ഫോണുകളിൽ ലഭിക്കും. 4,500mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഫോണുകൾ എത്തുക .

അതുപോലെ തന്നെ ഈ ഫോണുകൾക്ക് 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് . 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലും & 8 ജിബിയുടെ റാം കൂടാതെ 256 ജിബി സ്റ്റോറേജുകളിലും ഫോൺ വിപണിയിൽ എത്തും . അതുപോലെ തന്നെ 50 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ ഉണ്ടാകും എന്നാണ് സൂചനകൾ. ഫോണുകളുടെ ആരംഭ വില 23,330 രൂപമുതൽ ആകുവാൻ ആണ് സാധ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only