26 ഒക്‌ടോബർ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 12,428 പേര്‍ക്ക് കൂടി കൊവിഡ് 19; 356 മരണം
(VISION NEWS 26 ഒക്‌ടോബർ 2021)
രാജ്യത്ത് 24 മണിക്കൂറിനിടെ 12,428 പേര്‍ക്കാണ്​ കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്​. പുതുതായി 356 മരണം കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെ ആകെ മരണസംഖ്യ 4,55,068 ആയി ഉയര്‍ന്നു . രോഗമുക്തി നേടിയവരുടെ എണ്ണം 15,951 ആണ്. ആകെ രോഗമുക്തര്‍ – 33,583,318.​ രാജ്യത്ത്​ കൊവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത് 1,63,816 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 98.19 %ആയി .

രാജ്യത്ത്​ ഒക്​ടോബര്‍ 25വരെ 60,19,01,543 സാമ്പിളുകളാണ്​ പരിശോധിച്ചത്​. ഇതില്‍ ഒക്​ടോബര്‍ 25ന്​ 11,31,826 സാമ്ബിളുകള്‍ പരിശോധിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇതേ വരെ ​ 107.22 കോടി ( (1,07,22,96,865) വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്​തു. സംസ്​ഥാനങ്ങളില്‍ 12.37 കോടി വാക്​സിന്‍ ഡോസുകള്‍ ലഭ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്യുന്ന സംസ്​ഥാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only