13/10/2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,823 പേര്‍ക്ക് കൊവിഡ്; 226 മരണം
(VISION NEWS 13/10/2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 226 പേര്‍ മരിച്ചു. 22,8441 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,33,42,901 ആയി.

കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം രാജ്യത്ത് 3,04,01,743 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2,07,653 പേരാണ് സജീവ രോഗികളായി രാജ്യത്തുള്ളത്.കൊവിഡ് വാക്‌സിന്‍ വിതരണം ശക്തമായി മുന്നേറുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 96 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

24 മണിക്കൂറിനുള്ളില്‍ 50,63,845 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം നല്‍കിയത്. ഇതുവരെ 96,43,79,212 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഐസിഎംആര്‍ കണക്കനുസരിച്ച്‌ 13 ലക്ഷം കൊവിഡ് പരിശോധനയാണ് 24 മണിക്കൂറിനുളളില്‍ നടന്നത്. ഇതുവരെ 58,63,63,442 പരിശോധനകളും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only