16 ഒക്‌ടോബർ 2021

അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; പത്തനംതിട്ടയിൽ വെള്ളപ്പൊക്ക ഭീഷണി; 24 മണിക്കൂർ അതീവ ജാ​ഗ്രതാ നിർദ്ദേശം
(VISION NEWS 16 ഒക്‌ടോബർ 2021)
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം. നിലവിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്.

വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ന​ദിക്കരകളിൽ താമസിക്കുന്നവർ അതീവ ജാ​ഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും മഴകനക്കുമെന്നാണ് അറിയിപ്പ്. അടുത്ത 24 മണിക്കൂർ അതീവ ജാ​ഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 0471-2333101 എന്ന നമ്പറിൽ അടിയന്തര സഹായത്തിനായി ബന്ധപ്പെടാം.

പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്. മിക്കയിടങ്ങളിലും റോഡിൽ വെള്ളം കയറി. കിഴക്കൻ മേഖലയിലെ മിക്ക റോഡുകളും വെള്ളത്തിലായി.റാന്നിയിലും കുമ്പഴയിലും വെള്ളപ്പൊക്കമുണ്ട്. റാന്നി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ വെള്ളം കയറി.പത്തനാപുരം - കോന്നി റോഡ് വെളളത്തിനടിയിലായി. വാകയാർ ഭാ​ഗത്തും വെള്ളപ്പൊക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only