28 ഒക്‌ടോബർ 2021

ബജാജ് പൾസർ 250 വിപണിയിൽ
(VISION NEWS 28 ഒക്‌ടോബർ 2021)
പൾസർ ശ്രേണിയിലേക്ക് രണ്ടു പുതിയ ബൈക്കുകൾ കൂടി അവതരിപ്പിച്ച് ബജാജ്. പൾസർ എൻഎസ് 250, പൾസർ എഫ് 250 എന്നീ പേരുകളിലാണ് പുതിയ ബൈക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. 250 എൻഎസ്സിന് 1.38 ലക്ഷം രൂപയും 250 എഫിന് 1.40 ലക്ഷം രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വില. 

സുസുക്കി ജിക്‌സർ 250, യമഹ എഫ്‌സി 25, കെടിഎം ഡ്യൂക്ക് 200 എന്നീ ബൈക്കുകളുമായി മത്സരിക്കാനാണ് പുതിയ പൾസർ എത്തിയിരിക്കുന്നത്. പൾസർ ശ്രേണിയോട് നീതി പുലർത്തുന്ന ഡിസൈനാണ് പുതിയ ബൈക്കുകളും. ഡേറ്റൈം റണ്ണിങ് ലാംപോടു കൂടിയ എൽഇഡി ഹെഡ്ലാംപ്, എഇൻഇഡി ഇൻഡിക്കേറ്റർ, മനോഹരമായ ടെയിൽ ലാംപ്, ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, സ്ലിറ്റ് സീറ്റ് മോണോകോക്ക് സസ്‌പെൻഷൻ തുടങ്ങിയവ പുതിയ ബൈക്കിലുണ്ട്. 

ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. 24.5 പിഎസ് കരുത്തും 21.5 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only