18/10/2021

കോളേജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി
(VISION NEWS 18/10/2021)സംസ്​ഥാനത്ത്​ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോളജുകള്‍ തുറക്കുന്നത്​ വീണ്ടും മാറ്റുമെന്ന് മുഖ്യമന്ത്രി. ഈ മാസം 25 മുതല്‍ കോളജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ്​ തീരുമാനം. നേരത്തേ ബുധനാഴ്ച കോളജുകള്‍ തുറക്കാനായിരുന്നു തീരുമാനം.

എന്നാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. തീവ്ര മഴയെ തുടര്‍ന്നാണ്​ തിങ്കളാഴ്ച തുറക്കാനിരുന്ന ​ക്ലാസുകള്‍ ബുധനാഴ്ചയിലേക്ക്​ മാറ്റിയിരുന്നത്​. സംസ്​ഥാനത്ത്​ വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only