22 ഒക്‌ടോബർ 2021

മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഒക്ടോബർ 26 ന്
(VISION NEWS 22 ഒക്‌ടോബർ 2021)
കനത്ത മഴയെത്തുടര്‍ന്ന് ഈ മാസം പതിനെട്ടിനു മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്തും. സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്തയാഴ്ച തീവ്ര മഴ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ആലപ്പുഴ ഒഴികെ വയനാട് മുതല്‍ പത്തനംതിട്ട വരെ നാളെയും യെലോ അലര്‍!ട്ടുണ്ട്. ഇന്നലെ രാവിലെ കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉള്‍പ്പെടെ പലയിടങ്ങളിലും മഴ ശക്തമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only