17/10/2021

തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ടു; മരിച്ച 2 പേരേയും തിരിച്ചറിഞ്ഞു
(VISION NEWS 17/10/2021)
തൊടുപുഴ∙ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഇരുവരേയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ.വിജയൻ(28) എന്നിവരാണ്‌ മരിച്ചത്‌.

കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചില്‍ പെടുകയായിരുന്നു.

കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കാര്‍ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only