21 ഒക്‌ടോബർ 2021

കനത്ത മഴ; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(VISION NEWS 21 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസം ശാന്തമായിരുന്ന കേരളത്തിന്‍റെ ആകാശത്തേക്ക് വീണ്ടും മഴ മേഘങ്ങളെത്തി. ഇന്നലെ വൈകുന്നേരം മുതല്‍ പല ജില്ലകളിലും കനത്ത മഴ പെയ്തു. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി, ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയോടൊപ്പം 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

പ്രളയം കുത്തിയൊലിച്ച കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും അതിശക്തമഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒക്ടോബര്‍ 2 മുതലുണ്ടായ മഴക്കെടുതിയില്‍ 42 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. 6 പേരെ കാണാനില്ല. അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ നടപടി തുടങ്ങി. എന്തിനും തയ്യാറായി ഇരിക്കാന്‍ പൊലീസിനും ഡിജിപി നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only