28 ഒക്‌ടോബർ 2021

മുല്ലപ്പെരിയാറിൽനിന്ന് തുറന്നുവിടുക സെക്കൻഡിൽ 3000 ഘനയടി വെള്ളം; ഇടുക്കി ഡാമും തുറന്നേക്കും
(VISION NEWS 28 ഒക്‌ടോബർ 2021)
‌‌മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്. മുല്ലപ്പെരിയാർ തുറക്കുമ്പോൾ എത്തുന്ന അധികജലം ഒഴുക്കികളയുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് നാലിനോ ശനിയാഴ്ച രാവിലെയോ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നേക്കും. ഇതിന് മുൻകൂർ അനുമതി നൽകി. ഇപ്പോൾ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി ആണ്.

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് സെക്കൻഡിൽ 3000 ഘനയടി വെള്ളമായിരിക്കും തുറന്നുവിടുക. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയതായും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only