👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഒക്‌ടോബർ 2021

അര്‍ച്ചന 31 നോട്ട് ഔട്ട്, ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിന്റെ ടീസര്‍ കാണാം
(VISION NEWS 01 ഒക്‌ടോബർ 2021)
ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് അർച്ചന 31നോട്ട് ഔട്ട്, അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖില്‍ അനില്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടീസര്‍ കാണാം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only