30 ഒക്‌ടോബർ 2021

മുല്ലപ്പെരിയാർ അണക്കെട്ടിലെ 3 ഷട്ടറുകൾ കൂടി തുറന്നു
(VISION NEWS 30 ഒക്‌ടോബർ 2021)

ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. 1, 5, 6 എന്നീ ഷട്ടറുകളാണ് 40 സെന്റിമീറ്റര്‍ ഉയർത്തിയത്. ഇതോടെ ആകെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം ആറായി. ഇപ്പൊൾ 2,974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only