👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 ഒക്‌ടോബർ 2021

കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ടു, ഷാൾ വായിൽതിരുകി പീഡനശ്രമം; 4 പേർ പിടിയിൽ
(VISION NEWS 03 ഒക്‌ടോബർ 2021)


 

തിരുവനന്തപുരം ∙ കല്ലമ്പലത്ത് യുവതിക്കു നേരെ പീഡനശ്രമം. ബന്ധുവീട്ടിൽ കുളിക്കാൻ പോയ 22 വയസ്സുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നു. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെയാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. 

കുളിക്കാനും തുണി അലക്കാനുമായി തൊട്ടടുത്തെ കുളമുള്ള ബന്ധുവീട്ടിൽ യുവതി ദിവസവും പോകാറുണ്ട്. ബന്ധുവീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാൾ എത്തി മടങ്ങി. കുറച്ചു സമയത്തിന് ശേഷം നാലുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കയ്യും കാലും കെട്ടിയ ശേഷം വായിൽ ഷാൾ തിരുകിക്കയറ്റി യുവതിയെ അക്രമികൾ ഉപ്രദവിച്ചു.

ഇതിനിടെ, ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടതോടെ സംഘം ഓടി രക്ഷപ്പെട്ടതായാണ് വിവരം. യുവതി മടങ്ങിയെത്താതിനെ തുടർന്ന് അമ്മ ബന്ധുവീട്ടിൽ എത്തിയതോടെയാണ് വിവരം അറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തു കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only