👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഒക്‌ടോബർ 2021

'സ്‌റ്റേഷൻ 5', വ്യത്യസ്‍ത വേഷത്തിൽ ഇന്ദ്രൻസ്
(VISION NEWS 09 ഒക്‌ടോബർ 2021)
ഇന്ദ്രൻസ് തികച്ചും വ്യത്യസ്‍തമായ വേഷത്തിൽ എത്തുന്ന ' സ്‌റ്റേഷൻ 5' പ്രദർശനത്തിനു തയ്യാറായി. വിവാദപരമായ പ്രമേയമാണ് ഉള്ളടക്കമെന്ന് സൂചന നൽകുന്നു ടൈറ്റിൽ പോസ്റ്റർ. ഇപ്പോഴിതാ ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ.

കഴിഞ്ഞ ദിവസം രൺജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ' സ്‌റ്റേഷൻ 5 'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. 

പ്രിയംവദ കൃഷ്‍ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only