👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഒക്‌ടോബർ 2021

ചുണ്ടപ്പുറം ഡിവിഷനില്‍ കുടിവെള്ളത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി
(VISION NEWS 11 ഒക്‌ടോബർ 2021)
കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള തുക അനുവദിച്ചിട്ടുള്ളത്.
കൊടുവള്ളി നഗരസഭയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ചുണ്ടപ്പുറം. ഈ വിഷയം പരിഹരിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇപ്പോള്‍ തുക അനുവദിച്ചതോടെ പൂവണിയുന്നത്.‌
 
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഈ സാമ്പത്തിക വര്‍ഷത്തില്‍ നാല് പദ്ധതികള്‍ക്കായി ആകെ 197 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും അംഗീകാരം ലഭിച്ച ഏക പ്രവൃത്തിയാണ് ചുണ്ടപ്പുറം കുടിവെള്ള പദ്ധതി.
 
കേരളാ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നീട്ടി ചുണ്ടപ്പുറം ഡിവിഷനിലെ എല്ലാ ഭാഗങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only