20 ഒക്‌ടോബർ 2021

15-കാരിയെ അറുപതിനായിരം രൂപയ്ക്ക് വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍
(VISION NEWS 20 ഒക്‌ടോബർ 2021)ന്യൂഡല്‍ഹി: പതിനഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വില്‍പന നടത്തിയ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ ആഗ്രയിലാണ് 60,000 രൂപയ്ക്ക് വില്‍പന നടത്തിയത്. പിന്നീട് രാജസ്ഥാനില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ സികാര്‍ എന്ന സ്ഥലത്തെ ഗോപാല്‍  ലാല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 

സെപ്റ്റംബര്‍ 16 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. ഇവരില്‍ നിന്ന് സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു.

പ്രദേശവാസിയായ നീരജ് എന്ന യുവാവുമായി പെണ്‍കുട്ടി പരിചയത്തിലായിരുന്നു. ഇയാളും മുസ്‌കാന്‍ എന്ന മറ്റൊരു യുവാവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആഗ്രയിലെത്തിച്ച് 60,000 രൂപയ്ക്ക് ഗോപാല്‍ ലാലിന് വില്‍ക്കുകയായിരുന്നു. ഇതില്‍ 30,000 രൂപ നീരജ് കൈപ്പറ്റി. നീരജിന്റെയും മുസ്‌കാന്റെയും മറ്റൊരു കൂട്ടാളിയായ ശീതളിന്റെ വീട്ടിലെത്തിച്ചായിരുന്നു വില്‍പന. ഇയാളില്‍ നിന്നും പണം പിടിച്ചെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only