21 ഒക്‌ടോബർ 2021

പുതിയ ക്യൂ 5 വിപണിയിലെത്തിച്ച് ഔഡി; ബുക്കിങ് ആരംഭിച്ചു
(VISION NEWS 21 ഒക്‌ടോബർ 2021)
ഔഡിയുടെ ജനപ്രിയ എസ്‌യുവി ക്യൂ5 പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു. രണ്ടു ലക്ഷം രൂപ നൽകി ഔഡി ഡീലർഷിപ്പിൽ നിന്നോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. അടുത്ത മാസം പുതിയ ക്യൂ 5 വിപണിയിലെത്തും.പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ വകഭേദങ്ങളുണ്ട് പുതിയ ക്യൂ5 ന്. ബിഎസ് 6 മാനദണ്ഡങ്ങൾ നിലവിൽ വന്നതിനെ തുടർന്നാണ് ക്യൂ5 ന്റെ വിൽപന ഔഡി നിർത്തി വച്ചത്. 

രണ്ടാം വരവിൽ 249 ബിഎച്ച്പി കരുത്ത് നൽകുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. ക്വാഡ്രോ ഓൾ വീൽ ഡ്രൈവും ഡ്രൈവ് സെലക്റ്റും ഡാമ്പിങ് കൺട്രോളോടു കൂടിയ സസ്‌പെൻഷനുമുണ്ട് പുതിയ വാഹനത്തിൽ. കഴിഞ്ഞ വർഷം രാജ്യന്തര വിപണിലെത്തിയ പുതിയ ക്യൂ5 നെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. 

വെർട്ടിക്കൽ ക്രോം ലൈനിങ്ങുള്ള വലിയ ഗ്രിൽ, പുതിയ എൽഇഡി ഹെഡ്ലാംപ്, ടെയിൽലാംപ്, 10.1 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ എഐബി 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്പിറ്റ് പ്ലസ് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) വയർലെസ് ചാർജർ, ബി ആൻഡ് ഒ പ്രീമിയം ത്രീഡി സൗണ്ട് സിസ്റ്റം എന്നിവ പുതിയ വാഹനത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only