👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

ബഹിരാകാശ നിലയം കേരളത്തിനു മുകളിലൂടെ പോയി, അടുത്തത് വ്യാഴാഴ്ച വൈകിട്ട് 6.45ന്
(VISION NEWS 12 ഒക്‌ടോബർ 2021)

 


ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്‌പേസ്‌ സ്റ്റേഷൻ) ചൊവ്വാഴ്ച വൈകിട്ട് 6.41ന് കേരളത്തിനു മുകളിലൂടെ കടന്നുപോയി. അടുത്തത് വ്യാഴാഴ്ച വൈകിട്ട് 6.45 നാണ് കടന്നുപോകുക. കാലാവസ്ഥാ പ്രശ്നങ്ങളില്ലെങ്കിൽ വ്യാഴാഴ്ച മൂന്നു മിനിറ്റോളം സമയം ദൃശ്യമാകും. ഒക്ടോബർ 20 വരെ കേരളത്തിൽ നിന്നു ഇത് ദൃശ്യമാകുമെന്നാണ് നാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.

കേരളത്തിൽ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ നിരവധി തവണ ഐഎസ്എസ് കടന്നു പോയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും ഐഎസ്എസ് കേരളത്തിനു മുളിലൂടെ ദിവസങ്ങളോളം കടന്നുപോയിരുന്നു. നക്ഷത്രംപോലെ തിളങ്ങുന്ന ബഹിരാകാശനിലയം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ആകാശത്ത് ഇപ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. ശുക്രനോളം വലുപ്പവും അതിനേക്കാൾ കുറച്ചുകൂടി തിളക്കവും കാണും.

ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലാണ് നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. സഞ്ചാരവേഗം സെക്കൻഡിൽ 7.66 കിലോമീറ്റർ, മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റിവരും. ഒരു ദിവസം 15.54 തവണയാണ് നിലയം ഭൂമിയെ ചുറ്റുക. 

ആറുപേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണ് നിലയം. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമിച്ച രാജ്യാന്തര ബഹിരാകാശനിലയം 1998ൽ നവംബർ 20 നാണ് വിക്ഷേപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only