23 ഒക്‌ടോബർ 2021

ഉത്തരാഖണ്ഡ് മഴക്കെടുതി; മരിച്ചവരുടെ എണ്ണം 68 ആയി
(VISION NEWS 23 ഒക്‌ടോബർ 2021)
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങളിലുമായി മരിച്ചവരുടെ എണ്ണം 68 ആയി. മഞ്ഞ് വീഴ്ചയിലും മഴക്കെടുതിയിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഞ്ഞു വീഴ്ചയിൽ ലംഖാഗ ചുരത്തിൽ കാണാതായ 6 പർവ്വതാരോഹകർക്കായുള്ള തിരച്ചിൽ വ്യോമസേന ഊർജിതമാക്കി. 17 അംഗ സംഘത്തിൽ 11 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 65 ഓളം പർവ്വതാരോഹകരെ ദുരന്തനിവാരണസേന ഇതുവരെ രക്ഷപ്പെടുത്തി.

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഞ്ഞ് വീഴ്ച ശക്തമാണ്. കുമയൂൺ മേഖലയിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വ്യക്തമാകുന്നു. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമാണ്. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മണ്ണിടിച്ചിലാണ് പ്രദേശം നേരിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only