👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഒക്‌ടോബർ 2021

8 വയസ്സുകാരി കണ്ടെത്തിയത് പതിനെട്ട് ഛിന്നഗ്രഹങ്ങൾ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത് !
(VISION NEWS 04 ഒക്‌ടോബർ 2021)


 

പതിനെട്ട് ഛിന്നഗ്രഹങ്ങൾ കണ്ടെത്തി ലോകത്തിലെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയെന്ന് അറിയപ്പെടുകയാണ് നിക്കോൾ ഒലിവേര എന്ന എട്ട് വയസ്സുകാരി. ഒലിവേരയ്ക്ക് വെറും രണ്ട് വയസ്സുള്ളപ്പോൾ ഒരു നക്ഷത്രം വേണമെന്ന ആവശ്യവുമായി അവൾ അമ്മയ്ക്കരികിലെത്തി. അമ്മ സിൽമയാകട്ടെ മകൾക്ക് നക്ഷത്ര കളിപ്പാട്ടങ്ങളും സമ്മാനിച്ചു. എന്നാൽ മകൾക്ക് വേണ്ടത് ആ കളിപ്പാട്ടങ്ങളല്ലെന്നും ആകാശത്തു കാണുന്ന യഥാർഥ നക്ഷത്രമായിരുന്നെന്നും ആ അമ്മയ്ക്ക് പിന്നീടാണ് മനസിലായത്. അവൾക്ക് നാല് വയസ്സായപ്പോൾ ജന്മദിന സമ്മാനമായി ഒരു ടെലിസ്കോപ്പ് ആവശ്യപ്പെട്ടപ്പോൾ ജ്യോതിശാസ്ത്രത്തോടുള്ള ഈ അഭിനിവേശം ഗൗരവമുള്ളതാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കി  ഇപ്പോൾ എട്ട് വയസ്സുള്ള ഒലിവേര അറിയപ്പെടുന്നത് പതിനെട്ട് ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയെന്നാണ്. ‘ഞാൻ ഇവയ്ക്ക് ബ്രസീലിയൻ ശാസ്ത്രജ്ഞരുടെ അല്ലെങ്കിൽ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ നൽകും’ ഒലിവേര പറയുന്നു. ബ്രസീലിലെ അലഗോവാസിലാണ് നിക്കോളിൻ ഒലിവേര എന്ന കുഞ്ഞു ജ്യോതിശാസ്ത്ര താമസിക്കുന്നത്. 

ബ്രസീലിലെ ശാസ്ത്ര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നാസയുമായി ചേർന്ന് നടത്തുന്ന സിറ്റിസൺ സയൻസ് പ്രോഗ്രാം ആയ ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെർച്ചിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ. അതുപോലെ നാസ അംഗമായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര പദ്ധതിയായ ആസ്റ്ററോയിഡ് ഹണ്ടിന് ഈ മിടുക്കി കണ്ടെത്തി കൊടുത്തത് ഏഴ് ഛിന്നഗ്രഹങ്ങളെയാണ്. ഏഴ് ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്ത് സഞ്ചരിക്കുന്നതായി സോഫ്റ്റ്​വെയറിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഒലിവേരയുടെ കണ്ടെത്തലുകൾ സർട്ടിഫൈ ചെയ്താൽ, 18 വയസുള്ള ഇറ്റാലിയൻ ലുയിഗി സാനിനോയുടെ റെക്കോർഡ് മറികടന്ന് ഔദ്യോഗികമായി ഛിന്നഗ്രഹം കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒലിവേര മാറും.

നാല് വയസ്സായപ്പോൾ മകൾ ജന്മദിന സമ്മാനമായി ഒരു ടെലിസ്കോപ്പ് ആവശ്യപ്പെട്ടപ്പോള്‍, ഒരു ദൂരദർശിനി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അവളുടെ അമ്മ സിൽമ ജാനക പറയുന്നു. എന്നാൽ അത്തരമൊരു വിലയേറിയ സമ്മാനം കുടുംബത്തിന് താങ്ങാനാകില്ലായിരുന്നു. ഒലിവേരയ്ക്ക് 7 വയസ്സ് തികഞ്ഞപ്പോൾ മാത്രമാണ് അത് ലഭിച്ചതെന്നും അമ്മ പറഞ്ഞു.

ഈ ചെറുപ്രായത്തിൽ ഒലിവേര സ്വന്തം ജന്മനാടായ മാസിസിലെ സ്കൂളുകളിൽ ജ്യോതിശാസ്ത്രക്കെപ്പറ്റി പ്രഭാഷണങ്ങൾ നടത്താറുണ്ട്. അടുത്തിടെ, ബ്രസീലിയൻ സയൻസ്  ടെക്നോളജി ഇന്നൊവേഷൻ മന്ത്രാലയം  നടത്തിയ ജ്യോതിശാസ്ത്രവും എയറോനോട്ടിക്സും സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിലും പ്രഭാഷണം നടത്തിയിരുന്നു. അലാഗോസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രമായ സെൻട്രോ ഡി എസ്റ്റുഡോസ് ആസ്ട്രോണമിക്കോ ഡി അലഗോവാസ്  (CEAAL) ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒലിവേര.

ആറാമത്തെ വയസ്സിൽ, സിയാൽ(CEAAL) നടത്തിയ ഒരു കോഴ്‌സിൽ ഒലിവേര പങ്കെടുത്തിരുന്നു. എല്ലാ ക്ലാസുകളിലും പങ്കെടുത്ത് പരീക്ഷയെഴുതി ആറുവയസ്സുള്ള സിയാൽ അംഗം എന്ന അപൂർവമായ നേട്ടവും ഈ മിടുക്കി കൈവരിച്ചു. ഇപ്പോൾ നടക്കുന്ന പ്രഭാഷണളൊക്കെ ഓൺലൈനിലായതിനാൽ നീണ്ട പ്രഭാഷണങ്ങൾ ഈ കുഞ്ഞു പ്രായത്തിൽ വിരസമായി തുടങ്ങി. അതിനാൽ താൽക്കാലികമായി അതൊക്കെ നിർത്തിവച്ചതായി ഒലിവേരയുടെ അമ്മ പറയുന്നു. എന്നാൽ തന്റെ ഇഷ്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനായി സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട് ഈ മിടുക്കി.

ചാനലിന് ആയിരത്തിലധികം സബ്‌സ്‌ക്രൈബർമാരും, ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 6000 ൽ അധികം ഫോളോവേഴ്‌സും ഉണ്ട്. വലുതാകുമ്പോൾ ഒരു എയ്റോസ്പെയ്സ് എഞ്ചിനീയറായി പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരെ എത്തിക്കുന്ന റോക്കറ്റുകൾ നിർമ്മിക്കണമെന്നാണ്  ഈ കൊച്ചുമിടുക്കിയുടെ സ്വപ്നം. അതുപോലെ  നാസയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്ക് അവരുടെ റോക്കറ്റുകൾ കാണാൻ പോകണെമെന്നതും ഈ കുട്ടി ജ്യോതിശാസ്ത്രജ്ഞയുടെ സ്വപ്നമാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only