20/10/2021

വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ
(VISION NEWS 20/10/2021)
മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98 വയസ്. വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ വി.എസ് ഇപ്പോൾ തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. ജന്മദിനത്തിന് പ്രത്യേകിച്ച് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ലളിതമായി പിറന്നാൾ ആഘോഷിക്കും.

പക്ഷാഘാതത്തിന് ശേഷം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് വി.എസ് എത്തിയിട്ടില്ല. കൊവിഡ് മഹാമാരിക്ക് ശേഷം സന്ദർശകരെ വീട്ടുകാർ അനുവദിച്ചിട്ടില്ല. മന്ത്രിമാരുൾപ്പെടെ പലരും വി.എസിനെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ഇടയ്ക്കിടെ ബന്ധപ്പെട്ട് സുഖവിവരം തേടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only