👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഒക്‌ടോബർ 2021

പ്രതിമാസം 99 രൂപ; ആമസോൺ പ്രൈമിനും, നെറ്റ് ഫ്ലിക്സിനും പിന്നാലെ ലയൺസ് ഗേറ്റ് പ്ലേ സർവീസുകൾ ഇന്ത്യയിലേക്ക്
(VISION NEWS 06 ഒക്‌ടോബർ 2021)
കൊറോണസമയത്തു ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവാക്കിയത് OTT പ്ലാറ്റ് ഫോമുകളിലാണ്. ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്നി ഹോട്ട് സ്റ്റാർ എന്നിങ്ങനെ നിരവധി OTT പ്ലാറ്റ് ഫോമുകൾ നിലവിൽ ഇന്ത്യയിൽ ഉണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യയിലേക്ക് മറ്റൊരു സ്ട്രീമിങ് സർവീസുകൾ കൂടി ഒഫീഷ്യൽ ആയി എത്തിയിരിക്കുന്നു. അത് മറ്റാരുമല്ല ലയൺസ് ഗേറ്റ് പ്ലേ സ്‌ട്രീമിംഗ്‌ സർവീസുകളാണ് .ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്നി ഹോട്ട് സ്റ്റാർപോലെത്തന്നെ ലയൺസ് ഗേറ്റ് പ്ലേ സ്‌ട്രീമിംഗ്‌ സർവീസുകളിലും എല്ലാം ആസ്വദിക്കുവാൻ സാധിക്കുന്നതാണ്. ലയൺസ് ഗേറ്റ് പ്ലേ സ്‌ട്രീമിംഗ്‌ സർവീസുകൾ കുറഞ്ഞ ചിലവിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ്. ലയൺസ് ഗേറ്റ് പ്ലേ സർവീസുകൾക്ക് ഒരു മാസത്തേക്ക് ഈടാക്കുന്നത് വെറും 99 രൂപയാണ്. അതുപോലെ തന്നെ ഒരു വർഷത്തെ ലയൺസ് ഗേറ്റ് പ്ലേ സ്‌ട്രീമിംഗ്‌ സർവീസുകൾക്ക് 699 രൂപയും ആണ് ഈടാക്കുന്നത് .പുതിയ സിനിമകൾ അടക്കം എല്ലാം തന്നെ ലയൺസ് ഗേറ്റ് പ്ലേ ൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only