👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

9 എസ്പിമാർക്ക് ഐപിഎസ്
(VISION NEWS 01 ഒക്‌ടോബർ 2021)

 


തിരുവനന്തപുരം∙ സംസ്ഥാന പൊലീസിലെ 9 എസ്പിമാർക്ക് ഐപിഎസ് ലഭിച്ചു. എ.ആർ.പ്രേംകുമാർ, ഡി.മോഹനൻ, അമോസ് മാമ്മൻ, എ.പി.ഷൗക്കത്തലി, കെ.വി.സന്തോഷ്, വി.യു.കുര്യാക്കോസ്, എസ്.ശശിധരൻ, പി.എൻ.രമേഷ്കുമാർ, എം.എൽ.സുനിൽ എന്നിവർക്കാണു നിയമനം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. 2018ലെ പട്ടികയിൽ ഉൾപ്പെട്ടവരാണ്. 11 ഒഴിവുകളിലേക്കു 33 പേരുടെ പട്ടികയാണു സർക്കാർ നൽകിയത്.

11 പേരുടെ സിലക്ട് ലിസ്റ്റിൽ കെ.ജയകുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരായ അച്ചടക്കനടപടി പൂർത്തിയായി സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് ഐപിഎസ് ലഭിക്കും. 2019, 20 വർഷത്തെ ഒഴിവുകളിലേക്കു നൽകിയ പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only