👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഒക്‌ടോബർ 2021

ഡൽഹിയിൽ നടപ്പാലത്തിന് കീഴെ കുടുങ്ങി എയർ ഇന്ത്യ വിമാനം; വി‍ഡിയോ
(VISION NEWS 04 ഒക്‌ടോബർ 2021)

 

ന്യൂഡൽഹി ∙ എയർ ഇന്ത്യ വിറ്റ പഴയ വിമാനം വാങ്ങിയ വ്യക്തി കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയിൽ കുടുങ്ങി. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തു ഡൽഹി–ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന് അടിയിലാണു വിമാനം കുടുങ്ങിയത്.

ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ പഴയ വിമാനമാണെന്നും  വിറ്റതാണെന്നും അറിയിച്ച എയർ ഇന്ത്യ, വിമാനം പാലത്തിനടിയിൽ കുടുങ്ങിയത് എങ്ങനെയെന്നു വ്യക്തമായില്ല. തങ്ങൾക്കറിയില്ലെന്നാണു എയർ ഇന്ത്യയുടെ വിശദീകരണം.

പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വിഡിയോയിൽ കാണാം. വിമാനത്തിന്റെ മുൻഭാഗം ഉൾപ്പെടെ പാതിയോളം പാലം കടന്നുവെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമാനമായ സംഭവം 2019ലും റിപ്പോർട്ട് ചെയ്തിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only