03 ഒക്‌ടോബർ 2021

തൊടുപുഴയില്‍ ബീവറേജ് ഷോപ്പില്‍ കത്തിക്കുത്ത്; മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു
(VISION NEWS 03 ഒക്‌ടോബർ 2021)


 

തൊടുപുഴ പൊലീസ് സ്റ്റേഷനു സമിപത്തെ ബീവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തില്‍ മുന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ മദ്യം വാങ്ങനെത്തിയ ആള്‍ അകാരണമായി അസഭ്യം പറയുകയായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് കത്തിക്കുത്തില്‍ കലാശിച്ചത്.ജീവനക്കാരായ എം.എം ജോര്‍ജ്, ബാബു, കരീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടി്ക്കുകയായിരുന്നു. പ്രതിയായ മുട്ടം മലങ്കര സ്വദേശി ജോസിനെതിരെ പൊലിസ് കേസെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only