01/10/2021

ഗാന്ധി സമാധാന മരം
(VISION NEWS 01/10/2021)

കോഴിക്കോട് : ഗാന്ധിജിയുടെ 153  മത് ജന്മ ദിനം വൃക്ഷ തൈകൾ നട്ടുകൊണ്ട് കേരളമാകെ ആചരിക്കുവാൻ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ എ എം ആരിഫ് എം പി നിർവഹിക്കും. ഫൗണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് അധ്യക്ഷത വഹിക്കും. ഷാജഹാൻ രാജധാനി, ഡോ എ പി മുഹമ്മദ്‌, മായാബായി, അനിത സിദ്ധാർഥ് എന്നിവർ സംസാരിക്കും. കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കേരള സർക്കാർ ഉജ്വല ബാല്യം പുരസ്‌കാര ജേതാവ് ആസിം വെളിമണ്ണ നിർവഹിക്കുമെന്ന് ജില്ലാ കോർഡിനേറ്റർ സുൽഫിക്കർ അമ്പലക്കണ്ടി അറിയിച്ചു.

ഒക്ടോബർ 2ന് നടക്കുന്ന വൃക്ഷ വ്യാപന പദ്ധതിയിൽ പൊതു ജനങ്ങൾക്കും  പങ്കാളികളാകാം. തൈ നടുന്നതിന്റെ ഫോട്ടോ
9048 315 298 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only