👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഒക്‌ടോബർ 2021

നെഞ്ച് നീറി നാട്; നിതിനയുടെ മൃതദേഹം സംസ്‌കരിച്ചു
(VISION NEWS 02 ഒക്‌ടോബർ 2021)


 

പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കഴുത്തറുത്ത് കൊന്ന നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്‌കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. നിതിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലിൽ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.

അതിനിടെ പ്രതി അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോളജിൽ എത്തിയത് മുതൽ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങൾ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു കൊലപാതക വിവരങ്ങൾ അഭിഷേക് വിശദീകരിച്ചത്. കോളജിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയുമായി പൊലീസ് മടങ്ങി. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥിയായിരുന്ന നിതിന മോൾ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നിതിന മരിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only