29 ഒക്‌ടോബർ 2021

തിയ്യേറ്ററുകളി‍ൽ ഇന്ന് സ്റ്റാര്‍
(VISION NEWS 29 ഒക്‌ടോബർ 2021)
കേരളത്തില്‍ തീയേറ്റ തുറന്നതിന് ശേഷം ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമായി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത 'സ്റ്റാര്‍' . ഇന്ന് റിലീസാകുന്ന ചിത്രത്തിന്റെ തീയ്യേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'സ്റ്റാര്‍'.

.ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ഗണത്തില്‍ പെടുന്ന സിനിമ ആയിരിക്കും 'സ്റ്റാര്‍' എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 'burst of myths' എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രത്തിന് അന്തമായ വിശ്വാസങ്ങളെയും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാല്‍ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only