👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

വീണ്ടും ന്യൂനമർദ്ദം; മിന്നൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
(VISION NEWS 12 ഒക്‌ടോബർ 2021)
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഴയും, 45 മുതല്‍ 48 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മിന്നൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കനത്ത തോതിലുള്ള മേഘക്കൂമ്പാരങ്ങള്‍ അപ്രതീക്ഷിതമായി രൂപം കൊള്ളുന്നുണ്ട്. ഇത് മൂലം പെട്ടെന്ന് കനത്ത മഴ പെയ്യാനും വെള്ളക്കെട്ടുണ്ടാകാനും കാരണമായേക്കും.

പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റ് ഇന്നു രാത്രിയോ, നാളെ പുലര്‍ച്ചയോടെയോ ദുര്‍ബലമാകും. എങ്കിലും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ കേരളം ചേര്‍ന്ന് അറബിക്കല്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റ് വേഗം കൈവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only