👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് മുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി
(VISION NEWS 01 ഒക്‌ടോബർ 2021)





കൊണ്ടോട്ടിയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതക വിവരം പുറത്ത് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഒളിവിൽ പോയ പ്രതി പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only