16 ഒക്‌ടോബർ 2021

മാത്യുവിന് കല്യാണം; നിഖില കലിപ്പിൽ; ചിരി പടർത്തി ജോ ആൻജ് ജോ ഫസ്റ്റ് ലുക്ക്
(VISION NEWS 16 ഒക്‌ടോബർ 2021)
മാത്യു, നസ്‌ലെൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആൻഡ് ജോ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചെറുപ്രായത്തിൽ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. വിവാഹ വേഷത്തിൽ നിൽക്കുന്ന വരനും വധുവും കലിപ്പ് ലുക്കിൽ കുടുംബാം​ഗങ്ങളും നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ജോണി ആന്റണിയും സ്മിനുവും മാത്യുവിന്റെ അച്ഛനും അമ്മയുമായി എത്തുന്നു. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം മാത്യുവും നസ്‌ലെനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അരുൺ ഡി. ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only