08 ഒക്‌ടോബർ 2021

അവസരം നഷ്ടപ്പെട്ട ശ്രീജയ്ക്ക് പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചു
(VISION NEWS 08 ഒക്‌ടോബർ 2021)
വ്യാജ സമ്മതപത്രത്തിന്റെ പേരിൽ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജ നിയമന ഉത്തരവ് കൈപ്പറ്റി. ഇന്ന് 12 മണിക്ക് കോട്ടയം പിഎസ്‌സി ഓഫീസിലെത്തിയാണ് നിയമന ഉത്തരവ് ശ്രീജ ​കൈപ്പറ്റിയത്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. പിഎസ്‌സി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ശ്രീജയല്ല സമ്മതപത്രം നൽകിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ തീരുമാനിച്ചത്.

വ്യാജ സമ്മതപത്രം നല്‍കിയ ആളുടേയും യഥാര്‍ഥ ഉദ്യോഗാര്‍ഥിയുടേയും പേരും, അഡ്രസ്സും, ജനന തീയതിയും സമാനമായിരുന്നു. ഇത് ഉപയോഗപ്പെടുത്തി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചിലര്‍ ജോലി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന പ്രാഥമിക വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. പിഎസ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴചയുണ്ടായെന്ന കണ്ടെത്തലുമുണ്ട്. വിഷയം വിവാദമായി ഒരു മാസം പിന്നിടുമ്പോഴാണ് ശ്രീജയ്ക്ക് വീണ്ടും നിയമന ശുപാര്‍ശ ലഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only