15 ഒക്‌ടോബർ 2021

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പിടിയില്‍
(VISION NEWS 15 ഒക്‌ടോബർ 2021)

മാല മോഷ്ടാക്കളായ ദമ്പതിമാർ പിടിയിൽ. എറണാകുളം നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് കുമാര്‍ ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ സഞ്ചരിച്ചാണ് ഇവര്‍ മാലമോഷണം നടത്തുന്നത് രണ്ടാം തിയതിയാണ് നായരമ്പലം സ്വദേശിനിയുടെ മാല സുജിത്തും വിദ്യയും ചേര്‍ന്ന് കവര്‍ന്നത്. രാവിലെ പള്ളിയില്‍ പോകുകയായിരുന്ന വീട്ടമ്മയാണ് കവര്‍ച്ചക്ക് ഇരയായത്.
നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച് സ്‌കൂട്ടറില്‍ കടന്നുപോകവേ മാല പറിച്ചെടുക്കുകയായിരുന്നു. സുജിത്ത് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. പിന്നിലിരുന്ന വിദ്യ മാല പറിച്ചെടുക്കുകയായിരുന്നു. രണ്ടര പവന്റെ മാലയാണ് കവര്‍ന്നത്.

സംഭവത്തിനുശേഷം പ്രദേശത്ത് ഉണ്ടായിരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സ്‌കൂട്ടര്‍ കടന്നുപോകുന്നത് കാണാമെങ്കിലും ആരാണ് ഇതില്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിരുന്നില്ല. വ്യാജ നമ്പര്‍ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ പ്രതികളെ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. ഇതേതുടര്‍ന്നാണ് ഇരുചക്രവാഹനങ്ങളില്‍ കറങ്ങി മാല മോഷ്ടിക്കുന്ന ആളുകളുടെ വിവരങ്ങള്‍ പൊലീസ് എടുത്തത്. ഇവരില്‍ പലരെയും പൊലീസ് നേരിട്ട് വിളിച്ച് ചോദ്യം ചെയ്തു. ഇങ്ങനെയാണ് സുജിത്തും വിദ്യയും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only