👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

മലക്കപ്പാറ ജംഗിൾ സഫാരി പുനരാരംഭിച്ചു
(VISION NEWS 09 ഒക്‌ടോബർ 2021)
അതിരപ്പിള്ളി - വാഴച്ചാൽ - തുമ്പൂർമുഴി ഡിഎംസി നടത്തി വന്നിരുന്ന മലക്കപ്പാറ ജംഗിൾ സഫാരി രണ്ടു വർഷത്തെ ഇടവേളക്ക്​ ശേഷം പുനരാരംഭിച്ചു. ചാലക്കുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കൊവിഡ് മഹാമാരി കാരമാണ് യാത്ര പാക്കേജ് നിർത്തി​വെച്ചിരുന്നത്. നിലവിൽ മലക്കപ്പാറ വരെ നടത്തിയിരുന്ന യാത്രാ പാക്കേജിന് പുറമെ മൈലാടുംപാറ ഉൾപ്പെടുത്തി പുതിയ പാക്കേജ് ആരംഭിക്കാൻ തീരുമാനിച്ചതായും വിനോദ സഞ്ചാരികളുടെ സൗകര്യാർത്ഥം തൃശൂർ ജില്ലയുടെ ഏതു ഭാഗത്തുനിന്നും പത്തുപേരെങ്കിലും അടങ്ങുന്ന യാത്ര സംഘത്തെ നിശ്ചിത സ്ഥലത്തുനിന്ന് ചാലക്കുടിയിലേക്ക്​ കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്യുമെന്നും എംഎൽഎ അറിയിച്ചു.

90 കിലോമീറ്ററോളം നീണ്ട യാത്രയാണ് ജംഗിൾ സഫാരി. തുമ്പൂർമുഴി, ശലഭോദ്യാനം, തൂക്കുപാലം, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളൾക്ക് പുറമെയാണ് മൈലാടും പാറ ഉൾപ്പെടുന്ന പുതിയ പാക്കേജ് ആരംഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only