👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഒക്‌ടോബർ 2021

കണ്ണമ്മയായി നിത്യ മേനോൻ, റൂബിയായി സംയുക്ത മേനോനും
(VISION NEWS 06 ഒക്‌ടോബർ 2021)




അയ്യപ്പനും കോശിയും തെലുങ്കിൽ ഒരുങ്ങുമ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് രണ്ട് മലയാളി നടികൾ. മലയാളത്തിൽ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം തെലുങ്ക് റീമേക്കില്‍ നടി നിത്യ മേനോനാണ് അവതരിപ്പിക്കുന്നത്. അയ്യപ്പന്‍ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു.കോശി കുര്യന്‍ തെലുങ്കില്‍ ഡാനിയല്‍ ശേഖര്‍ ആണ്. പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായര്‍ ആകുമ്പോള്‍ റാണ ദഗുബതിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കോശി കുര്യനെ അവതരിപ്പിക്കുന്നത്.കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോന്‍ അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only