👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: നാല്പതുകാരന്‍ അറസ്റ്റില്‍
(VISION NEWS 06 ഒക്‌ടോബർ 2021)




പരപ്പനങ്ങാടിയിൽ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ചിറമംഗലം സ്വദേശിയായ എ. ഹരിദാസനെ (40) പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോണ്‍ മുഖാന്തിരം ബന്ധം പുലര്‍ത്തി വരികയായിരുന്നു.

പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായ യുവതിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.പരപ്പനങ്ങാടി അസി.എസ് ഐ ബാബുരാജ്, എ എസ് ഐ ജയദേവന്‍, സി.പി. ഒ.മാരായ ബിജേഷ്, അനില്‍, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തത്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only