28 ഒക്‌ടോബർ 2021

ബൈക്കിന്‍റെ ടയറിൽ പർദ കുടുങ്ങി മകനൊപ്പം സഞ്ചരിച്ച ഉമ്മ മരിച്ചു
(VISION NEWS 28 ഒക്‌ടോബർ 2021)
ആലപ്പുഴ: മകൻ ഓടിച്ച ബൈക്കിന്​ പിന്നിലിരുന്ന്​ സഞ്ചരിക്കവെ പർദ ടയറിൽ ചുറ്റി തെറിച്ചുവീണ്​ മാതാവിന്​ ദാരുണാന്ത്യം. ആലപ്പുഴ ഇല്ലിക്കൽ പുരയിടം പൂപ്പറമ്പിൽ ഹൗസ്​ ഓ​ട്ടോഡ്രൈവർ ഹസീമി​െൻറ ഭാര്യ സെലീനയാണ്​ (36) മരിച്ചത്​.

വ്യാഴാഴ്​ച വൈകീട്ട്​ 4.30ന്​​ കുതിരപ്പന്തി ഷൺമുഖവിലാസം അമ്പലത്തിനുസമീപമായിരുന്നു അപകടം. മകൻ അജ്​മലിനൊപ്പം പോകു​േമ്പാഴായിരുന്നു​ അപകടം. തെറിച്ചുവീണ്​ ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖബറടക്കം വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ പടിഞ്ഞാറെ ഷാഫി ജമാഅത്ത്​ ഖബർസ്ഥാനിൽ. മക്കൾ: അജ്​മൽ, ഇസാന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only