31 ഒക്‌ടോബർ 2021

വിദ്യാപോഷിണിയെ ചേർത്തുപിടിച്ച് ഓമശ്ശേരിയിലെ സന്നദ്ധ പ്രവർത്തകർ
(VISION NEWS 31 ഒക്‌ടോബർ 2021)ഓമശ്ശേരി : കോവിഡിന് ശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാപോഷിണി എ എൽ പി സ്കൂളിൽ ഓമശ്ശേരിയിലെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിതത്തോടെ ജനകീയ ശുചീകരണവും അണുനശീകരണവും നടത്തി.

വാർഡ് മെമ്പർ ഫാത്തിമ അബു കൊല്ലരുകണ്ടി ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിക്ക് സ്കൂൾ മാനേജർ എ.കെ അബ്ദുള്ള, പിടിഎ പ്രസിഡണ്ട് പി.എ അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ കെ.വി ഷമീർ, അഷ്റഫ് ഓമശ്ശേരി, അബീഷ്, ഷക്കീർ പുറായിൽ, മുഹമ്മദലി സുറുമ, ബഷീർ പി വി, മൻസൂർ, ഇബ്രാഹിം, സലീം ബിസി, ഷമീർ പി വി എസ്,  ജുനൈദ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only