16 ഒക്‌ടോബർ 2021

രാത്രിയിലും മഴ തുടരും; അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റിൽ ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത
(VISION NEWS 16 ഒക്‌ടോബർ 2021)
സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ നാ​ല് ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ടി​യോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മ​ണി​ക്കൂ​റി​ൽ നാ​ൽ​പ​ത് കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only