31 ഒക്‌ടോബർ 2021

അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്
(VISION NEWS 31 ഒക്‌ടോബർ 2021)കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യനില മോശമായിരുന്നു. കണ്ഡീരവ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന് താരങ്ങളടക്കം പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത്. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒപ്പം മൈസൂരില്‍ ശക്തിദാമ എന്ന സംഘടന നടത്തുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only