👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

മള്‍ട്ടി ഡിവൈസ് വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ഇതാ എത്തി
(VISION NEWS 09 ഒക്‌ടോബർ 2021)
വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ കാത്തിരുന്ന അപ്പ്‌ഡേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് മള്‍ട്ടി ഡിവൈസ് അപ്പ്‌ഡേഷനുകള്‍ .വാട്ട്സ് ആപ്പ് മള്‍ട്ടി ഡിവൈസ് 2.0 അപ്പ്‌ഡേഷനുകളാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് ഒരേ സമയം മൊബൈലിലും കൂടാതെ ലാപ്ടോപ്പ് ,ഡെസ്‌ക്ടോപിലും ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .

ഒരേ സമയം 4 ഡിവൈസില്‍ വരെ ഒരു വാട്ട്സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. ഈ അപ്പ്‌ഡേഷനുകള്‍ ആന്‍ഡ്രോയിഡിന്റെ ഫോണുകളിലും ലഭിക്കുന്നതാണ്. ചാറ്റ് വിന്‍ഡോയ്ക്ക് പുതിയ ഡിസൈന്‍ അപ്പ്‌ഡേഷനുകള്‍. വാട്ട്സ് ആപ്പ് ഐ ഓ എസ് ഉപഭോക്താക്കള്‍ക്ക് പുതിയ അപ്‌ഡേഷനുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ .ചാറ്റ് ബബിളുകളില്‍ ഉള്ള രൂപമാറ്റം തന്നെയാണ് ഈ അപ്പ്‌ഡേഷനുകളില്‍ എടുത്തു പറയേണ്ടത് .

ചാറ്റ് ബബിളുകള്‍ക്ക് വലുപ്പം കൂട്ടിയിരിക്കുന്നു കൂടാതെ ഡിസപ്പിയറിങ് മെസേജുകളുടെ സമയ പരിധി കൂട്ടുന്നതിന് ഈ പുതിയ അപ്പ്‌ഡേഷന്‍കള്‍ സഹായിക്കുന്നു .1 ദിവസ്സം ,1 ആഴ്ച കൂടാതെ 90 ദിവസ്സം എന്നിങ്ങനെ സമയ പരിധി തീരുമാനിക്കുവാന്‍ ഈ പുതിയ അപ്പ്‌ഡേഷനുകള്‍ സഹായിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only