👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഒക്‌ടോബർ 2021

ഗ്രീന്‍വാലി അഗ്രോനഴ്സറിയുടെ വിപുലീകരിച്ച രണ്ടാമത്തെ ബ്രാഞ്ച് ഓമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
(VISION NEWS 13 ഒക്‌ടോബർ 2021)


ഓമശ്ശേരി : ഓമശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഫാര്‍മേഴ്സ് ക്ലബ്  ഗ്രീൻ വാലി അഗ്രോ നഴ്സറിയുടെ രണ്ടാമത്തെ ബ്രാഞ്ചിന്റെ  ഉല്‍ഘാടനം  താഴെ ഓമശ്ശേരിയില്‍ താമരശ്ശേരി റോഡില്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  നാസര്‍ പുളിക്കല്‍ നിർവ്വഹിച്ചു.
   ആദ്യ വില്‍പന ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയിയില്‍ നിന്നും യു കെ ഹുസെെന്‍ ഏറ്റു വാങ്ങി.

             ബാങ്ക്  വെെസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍  അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍മാരായ , കെ പി അയമ്മദ് കുട്ടി,  കെ എം കോമളവല്ലി,  ബാങ്ക് സെക്രട്ടറി കെ പി നൗഷാദ് ഗ്രീന്‍വാലി ഫാര്‍മേഴ്സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ റെജി ജെ കരോട്ട്, ബ്രാഞ്ച് മാനേജര്‍ ഷാഫി ചിറ്റാരിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

     നഴ്സറിയില്‍ പാകി മുളപ്പിച്ച വിവിധ ഇനം തെങ്ങ്, കവുങ്ങ്, തെെകള്‍ മിതമായ നിരക്കില്‍ നഴ്സറിയില്‍  ലഭ്യമാകും. അതോടൊപ്പം 21ല്‍പരം മാവ് ഇനങ്ങളുടെയും 7ല്‍ പരം  പ്ലാവ് ഇനങ്ങളുടെയും മറ്റനേകം ഫലവൃക്ഷങ്ങളുടെയും അലങ്കാരചെടികളുടേയും വിവിധ ഇനം ചട്ടികളുടേയും വന്‍ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

      ഗുണമേന്മയേറിയ കളക്ഷനും മികച്ച വിലക്കുറവും ഉറപ്പുതരുന്ന ഗ്രീന്‍വാലി അഗ്രോ നഴ്സറിയുടെ ആദ്യ ബ്രാഞ്ച്  കൊടുവള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്നത്. 

     കൂടുതല്‍ സാധാരണക്കാരിലേക്ക് സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താഴെ ഓമശ്ശേരി ജംഗ്ഷനില്‍ താമരശ്ശേരി റോഡില്‍  പുതിയ ബ്രാഞ്ച് ആരംഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only