👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഒക്‌ടോബർ 2021

അഹാന കൃഷ്‍ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
(VISION NEWS 13 ഒക്‌ടോബർ 2021)
അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തോന്നല് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഹാന തന്നെയാണ് നായികയായി എത്തുന്നത്. ഷെഫിന്റെ വേഷം ധരിച്ചു നിൽക്കുന്ന അഹാനയാണ് പോസ്റ്ററിൽ. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് താരം തന്റെ സംവിധാനത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.

ആറു മാസം മുൻപാണ് ചിത്രത്തെക്കുറിച്ചുല്ല ഐഡിയ ലഭിക്കുന്നത് എന്നാണ് അഹാന പറയുന്നത്. ഒക്ടോബർ 30ന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും അഹാന വ്യക്തമാക്കി. ആറു മാസം മുൻപാണ് ഇതൊരു ചെറിയ വിത്തായി എന്റെ തലയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾ അതിന് സ്നേഹവും സംരക്ഷണവും പരിപാലനവും നൽകി അത് ജീവിതമായി മാറുന്നത് കണ്ടു. അതിനാൽ ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്ന് സുരക്ഷിതമായി വിളിക്കാം. 

ഞാൻ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇത് യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചത്. ഒക്ടോബർ 30 ന് തോന്നൽ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറത്തിറങ്ങും. നിങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു- അഹാന കുറിച്ചു. ഗോവിന്ദ് വസന്ദയാവും സം​ഗീത സംവിധാനം നിർവഹിക്കുക. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ഷർഫുവിന്റെ വരികൾ ആലപിക്കുന്നത് ഹാനിയ ഹാഫിസയാണ്. കുട്ടിത്താരം തെന്നലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only