👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഒക്‌ടോബർ 2021

കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരമുണ്ടാക്കണം; "കൊടുവള്ളി മുനിസിപ്പൽ മർച്ചൻ്റ്സ് അസോസിയേഷൻ"
(VISION NEWS 01 ഒക്‌ടോബർ 2021)


കൊടുവള്ളി :കൊടുവള്ളിയിലെ വ്യാപാരികളേയും നാട്ടുകാരേയും യാത്രക്കാരേയും ഏറെ ദുരിതത്തിലാക്കുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് *കൊടുവള്ളി മുനിസിപ്പൽ മർച്ചന്റ്സ് അസോസിയേഷൻ* ബന്ധപ്പെട്ട അധികാരികളോട്ആവശ്യപ്പെട്ടു.

സർക്കാർ അനുവദിച്ച
56 കോടിയുടെ കിഫ്ബി പദ്ധതി  നഷ്ടമാവാത്ത വിധം എല്ലാ ആശങ്കകളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് യാത്രക്കാർക്കും വ്യാപാരികൾക്കും ഗുണകരമാവും വിധം
എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
'
വിവിധ രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് പൊതുപരിപാടിയും വാഹന പ്രചരണവും
മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.പി. ഫൈസലിന്റെ നേതൃത്വത്തിൽ  ഉപവാസ സമരവും നടത്താൻ തീരുമാനിച്ചു.
 
എൻ വി. നൂർ മുഹമ്മദ്, അധ്യക്ഷത വഹിച്ചു.
ഒ.കെ. നജീബ്,
ഒ.പി. റസാക്ക്,
സി.പി. റസാക്ക്,
സി.ടി. ഖാദർ,
എൻ.ടി. ഹനിഫ, കെ.പി. അബ്ദുസമദ്, പി.പി.അബൂബക്കർ,  നസീർ പന്നൂർ,
എ വൺ. മൂസ, അമീൻ കാരാട്ട്, റഫീഖ് ബിച്ചി എന്നിവർ സംസാരിച്ചു.
അമീൻ കാരാട്ട് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only