👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഒക്‌ടോബർ 2021

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്
(VISION NEWS 05 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമര്‍ദമായി മാറുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only