23/10/2021

കൊടുവള്ളിക്കടവ് പാലം: രാഷ്ട്രീയ,കരാർ-ഉദ്യോഗസ്ഥ കള്ളക്കളി വിജിലൻസ് അന്വേഷിക്കണം:എസ്ഡിപിഐ
(VISION NEWS 23/10/2021)
കൊടുവള്ളി :  
കൊടുവള്ളിക്കടവ് പാലം നവീകരിക്കുന്നതിനായി പദ്ധതി രൂപീകരിച്ച്,ജനോപകാരപ്രദമല്ലാത്ത രീതിൽ പണി പാതി വഴിയിൽ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കള്ളക്കളികൾ പുറത്ത് കൊണ്ടു വരണമെന്നും, വിഷയം വിജിലൻസ് അന്റ് ആന്റി കറപ്‌ഷൻ ബ്യുറോ അന്വേഷിക്കണമെന്നും എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പാലത്തിന്റ കാലപ്പഴക്കവും ബലക്ഷയവും പരിഗണിക്കാതെയും,തുടക്കത്തിൽ തന്നെ പൊതുമരാമത്ത് വകുപ്പ്-പാലം ഡിസൈൻ വിഭാഗത്തിന്റെ അഭിപ്രായങ്ങൾ ആരായാതെയും, സമാന്തരമായി പാലത്തോട് ചേർന്ന് ഇരു വശത്തും നടപ്പാത നിർമ്മിക്കാൻ തീരുമാനിച്ചത് ആരുടെ താല്പര്യത്തിന്റെ പുറത്താണ് എന്നത് പുറത്ത് കൊണ്ട് വരണം. കുറ്റക്കാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കുകയും നഷ്ടം തിരിച്ച് പിടിക്കുന്നതിനായി നടപടി സ്വീകരിക്കുകയും വേണം.യോഗത്തിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ 
സലീം കാരാടി അധ്യക്ഷനായി.ഇ.നാസർ, ആബിദ് പാലക്കുറ്റി, ബഷീർസി.പി,കൊന്തളത്ത് റസാഖ് മാസ്റ്റർ.ടി.പി. യുസുഫ്,ജമാൽ മാസ്റ്റർ, നൗഫൽ വാടിക്കൽ,വി. എം.അബ്ദുൽ മുനീർ,ഒ.എം. സിദ്ധീഖ്,അഷ്‌റഫ്‌ പാലങ്ങാട്,റസാക്ക് ആരാമ്പ്രം,സിറാജ് തച്ചംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only